ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ പരിധിയിലെ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് നഗരസഭ ചെയർമാൻ എം. പ്രദീപ് പറഞ്ഞു. 2 ദിവസം മുൻപ് ആറ്റിങ്ങൽ കെഎസ്ആർടിസി സ്റ്റാൻഡിലെ ബങ്ക് കടയുടെ കയ്യേറ്റം ശ്രദ്ധയിൽപ്പെടുത്തി ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ ഈ ശക്തമായ തീരുമാനം. ഏറെ നാളായി കയ്യേറ്റം നടത്തി കച്ചവടം ചെയ്തു വന്ന ബങ്ക് കട പൊതുജനങ്ങളുടെ വഴിയടച്ചതും ചൂണ്ടിക്കാട്ടിയാണ് അധികാരികളുടെ ശ്രദ്ധ ക്ഷണിച്ചത്. കഴിഞ്ഞ ദിവസം നഗരസഭ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നോട്ടീസ് നൽകി. പ്രദേശത്തെ എല്ലാവിധ കയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്നും അല്ലാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു. ശ്രദ്ധയിൽപെടുന്ന അനീതികൾക്ക് എതിരെ കർശന നിലപാടുകൾ സ്വീകരിക്കാൻ ആറ്റിങ്ങൽ നഗരസഭ മുന്നിൽ തന്നെയാണെന്ന് നാട്ടുകാർ പറയുന്നു.
ആറ്റിങ്ങൽ വാർത്ത അധികാരികളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് നൽകിയ വാർത്ത :
https://attingalvartha.com/2019/04/attingal-ksrtc-bus-stand/