Search
Close this search box.

ആറ്റിങ്ങലിലും കല്ലമ്പലത്തും വ്യാപാരസ്ഥാപനങ്ങളിൽ  മോഷണം:  പ്രതി അറസ്റ്റിൽ

eiUW9Y17201

 

ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വ്യാപാരസ്ഥാപനങ്ങൾ കുത്തി തുറന്ന് നടന്ന മോഷണങ്ങളിലെ പ്രതിയെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. പട്ടം പ്ലാമൂട് പൂച്ചെടിവിളവീട്ടിൽ കുട്ടൻ എന്ന് വിളിക്കുന്ന നിഖിൽ ( 21) ആണ് പിടിയിലായത്. കഴിഞ്ഞ ആഴ്ച ആറ്റിങ്ങൽ കച്ചേരിനടയിലെ മൊബൈൽ ഷോപ്പ് ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടന്നിരുന്നു. അതേ ദിവസം രാത്രി തന്നെ കല്ലമ്പലത്തും , കൊല്ലം ജില്ലയിലെ ചാത്തന്നൂരും മോഷണ പരമ്പര അരങ്ങേറിയിരുന്നു. ഇതെല്ലാം നടത്തിയത് ഇപ്പോൾ പിടിയിലായ നിഖിലിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമായിരുന്നു. ഒറ്റ രാത്രിയിൽ പത്തോളം വ്യാപാര സ്ഥാപനങ്ങളിലാണ് സംഘം മോഷണം നടത്തിയത്. മോഷണം പോയ മൊബൈൽ ഫോണുകളും പിടിയിലായ നിഖിലിന്റ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. അനവധി മോഷണ , അടിപിടി കേസ്സുകളിലെ പ്രതിയാണ് ഇയാൾ .ഇയാളുടെ കൂട്ടാളിയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അയാളും ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.

മോഷണങ്ങളെ തുടർന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.എസ്സ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ രൂപികരിച്ച പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി കെ മധു ഐ.പി.എസ്സ് ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന അന്വേഷണ സംഘത്തിന് ലഭിച്ചത്.

ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ ഡി.മിഥുൻ , സബ്ബ് ഇൻസ്പെക്ടർമാരായ പി.ആർ.രാഹുൽ,ബി.ബിനിമോൾ,ശ്രീകുമാർ, സി.പി.ഒ സിയാസ്,ജയകുമാർ ഷാഡോ ഡാൻസാഫ് സബ്ബ് ഇൻസ്’പെക്ടർ എം.ഫിറോസ്ഖാൻ എ.എസ്.ഐ മാരായ ബി.ദിലിപ് , ആർ.ബിജുകുമാർ സി.പി.ഒ മാരായ അനൂപ് , സുനിൽരാജ് എന്നിവരുടെ സംഘമാണ് മോഷണം നടന്ന് ആഴ്ചകൾക്കുള്ളിൽ പ്രതിയെ പിടികൂടിയത് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!