സാക്ഷരതാ പഠിതാക്കളായി ചിറയിന്‍കീഴ്‌ മധുഗോപിനാഥും വക്കം സജീവും

eiFMZF845680

 

സാക്ഷരതാ മിഷൻ ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കളായി സമുദ്ര പെർഫോമിങ് ആർട്സ് സ്ഥാപകരായ ചിറയിന്‍കീഴ്‌ മധുഗോപിനാഥും
വക്കം സജീവും. പകുതിവഴിയിലായ പഠനം പൂർത്തീകരിക്കാൻ ഇരുവരും സാക്ഷരതാമിഷൻ ഹയർ സെക്കൻഡറി തുല്യതാ പദ്ധതിയിൽ ചേരുകയായിരുന്നു. ആറ്റിങ്ങൽ ഗവ.ഗേൾസ് സ്കൂളിലാണ് ഇരുവരും പരീക്ഷയെഴുതിയത്.
സിനിമ കോറിയോഗ്രാഫിക്ക് ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരങ്ങളും കേരള സംഗീത നാടക അക്കാഡമിയുടെ കലാശ്രീ പുരസ്കാരവും നേടി”സമുദ്ര നടനം”
(ക്രിയേറ്റീവ് ഫിസിക്കല്‍ ഡാൻസ് തീയറ്റര്‍ ) എന്ന നൃത്ത ശൈലി രൂപപ്പെടുത്തി, ലോകമെമ്പാടും പരിപാടികൾ അവതരിപ്പിച്ചവരാണ് ഇരുവരും.
25 വർഷത്തെ സമഗ്ര സംഭാവനക്ക് ‘ പെര്‍ഫോ മിങ് ആര്‍ട്സ് ‘-ല്‍ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് യൂണിവേഴ്സിറ്റിയും ഭാരത് സേവക് സമാജും സംയുക്തമായി ഇരുവർക്കും ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!