Search
Close this search box.

പാമ്പുള്ള കുഴിയിൽ വീണ സ്ത്രീയെ ഫയർ ഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി

eiEXECA56216

 

നഗരൂർ : നഗരൂർ പഞ്ചായത്ത് മാതയിൽ വാർഡിൽ ലിസ ഭവനിൽ ലിസ്സ (49)യാണ് 30 അടി താഴ്ചയുള്ള കക്കൂസ് കുഴിക്കായി എടുത്ത കുഴിയിൽ മണ്ണിടിഞ്ഞു വീണു അകപ്പെട്ടത്. അയൽവാസികളുമായി വഴി തർക്കം നിലനിൽക്കുന്നതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷിക്കാൻ എത്തിയപ്പോൾ പോലീസിന് വഴി കാണിച്ചു കൊടുക്കവേയാണ് കുഴിയിലേക്ക് വീണത്. പോലീസ് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് വെഞ്ഞാറമൂട് ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ എത്തി നോക്കുമ്പോൾ കുഴിയിൽ പാമ്പും ഉണ്ടായിരുന്നു.

മണ്ണിടിഞ്ഞു വീഴ്ന്നതിനാൽ അതീവ ശ്രദ്ധയോടെ റോപ്പിന്റെ സഹായത്തോടെ സാഹസികമായാണ് സ്ത്രീയെ രക്ഷപ്പെടുത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനിൽരാജ് ഇറങ്ങി സ്ത്രീയെ പുറത്തെടുക്കുന്നതിനിടയിൽ പാമ്പ് ആ കുഴിയിൽ ഉണ്ടായിരുന്നത് ശ്രദ്ധിക്കുന്നത്. പാമ്പുകടിയേൽക്കാതെ ആ സ്ത്രീയെ സുരക്ഷിതമായി മുകളിൽ എത്തിച്ചു. തുടർന്ന് ലിസയെ കേശവപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോർജ്, ഗ്രേഡ് അസി സ്റ്റേഷൻ ഓഫീസർ അജിത്കുമാർ, ഫയർമാൻ രഞ്ജിത്ത്, ഡ്രൈവർ ബൈജു, ഹോംഗാർഡ് ശരത്, സതീശൻ, പ്രഭാകരൻ എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!