പകൽ ഓട്ടോയിൽ കറങ്ങി സ്ഥലം കണ്ടുവെയ്ക്കും രാത്രിയിൽ മോഷ്ടിക്കാനിറങ്ങും, രണ്ട് മണിക്കൂറിൽ പ്രതിയെ പിടികൂടി പള്ളിക്കൽ പോലീസ്

eiI5T4K57961

പള്ളിക്കൽ : കുപ്രസിദ്ധ മോഷ്‌ടാവ്‌ പള്ളിക്കൽ പോലീസിന്റെ പിടിയിൽ. തുമ്പോട് പഴുവടിയിലെ ഓട്ടോ ഡ്രൈവറായ സനോജ് (42) നെയാണ് പള്ളിക്കൽ സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

പള്ളിക്കൽ, ആനകുന്നം സ്വദേശിയുടെ കടയിൽ നിന്നും ജൂലൈ 30 വെള്ളിയാഴ്ച പുലർച്ചെ ഇരുപത്തയ്യായിരം രൂപ മൂല്യമുള്ള ഇരുന്നൂറു കിലോയോളം റബ്ബർ ഷീറ്റും ഒട്ടുപാലും മോഷണം പോയതായി പള്ളിക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. കേസ് രജിസ്റ്റർ ചെയ്തു രണ്ടു മണിക്കൂറിനുള്ളിൽ തന്നെ പള്ളിക്കൽ സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. മോഷണം പോയ റബർ ഷീറ്റുകൾ വിൽക്കുവാൻ പോകുമ്പോഴാണ് പ്രതിയെ ഓട്ടോ സഹിതം അറസ്റ്റ് ചെയ്തത്.

പകൽ സമയം ഓട്ടോയിൽ കറങ്ങി നടന്നു കടകളും മറ്റും കണ്ടുവക്കുകയും രാത്രിയിൽ എത്തി മോഷണം നടത്തുകയും ചെയ്യുന്ന പ്രതിയുടെ പേരിൽ കിളിമാനൂർ, അഞ്ചൽ, പുനലൂർ എന്നീ സ്ഥലങ്ങളിൽ ക്ഷേത്ര മോഷണങ്ങളും റബർ ഷീറ്റ് മോഷണവും ഉണ്ട്. മോഷണത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും പ്രതിയുടെ ഭാഗത്തു നിന്നും കണ്ടെത്തി.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി ഐ ശ്രീജിത്തിനെ കൂടാതെ എസ് ഐ സഹിൽ, എസ് ഐ ഉദയകുമാർ, എ എസ് ഐ സജിത്ത് സിപിഒ ആയ രഞ്ജിത്ത്, ഷമീർ, പ്രസേനൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!