ഇടവ ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ ഇരു ചക്രവാഹനം കുത്തിതുറന്ന് ബാഗ് മോഷ്ടിച്ചു. ഇടവ നാലാം വാർഡ് മെമ്പർ ഷീബയുടെ ഹോണ്ട ആക്ടിവയാണ് പട്ടാപ്പകൽ കുത്തിതുറന്നാണ് പണം അടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടത്.ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ഇടവ ഗവണ്മെന്റ് ഹോസ്പിറ്റൽ കിണറ്റിൻകരവിളയ്ക്ക് സമീപമായിരുന്നു സംഭവം.ആധാർകാർഡ്,ഡ്രൈവിങ് ലൈസൻസ്,പണം, ബാങ്ക് കാർഡുകൾ തുടങ്ങിയ നഷ്ടമായിട്ടുണ്ട്.