Search
Close this search box.

വർക്കല അയിരൂരിൽ ആട് മോഷ്ടാക്കൾ അറസ്റ്റിൽ

ei7N9JM10882

 

അയിരൂർ : വീടിന്റെ കോമ്പൗണ്ടിൽ കെട്ടിയിരുന്ന 2 ആടുകളെ അടുത്തടുത്ത ദിവസങ്ങളിൽ മോഷ്ടിച്ചു കൊണ്ടുപോയി വിറ്റ മോഷ്ടാക്കളെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല മുണ്ടയിൽ തോപ്പുവിള നഴ്സറിയ്ക്ക് സമീപം പുത്തൻവില വീട്ടിൽ ബിജു ( 47 ) , വർക്കല വാച്ചർമുക്ക് നിഷാ ഭവനിൽ മണികണ്ഠൻ എന്നു വിളിക്കുന്ന നിജു ( 31 ) എന്നിവരാണ് പോലീസ് പിടിയിലായത്.

ചെമ്മരുതി കോവൂർ പാലോട്ട് വാതുക്കൽ മേലതിൽ വീട്ടിൽ അജിതയുടെ വീടിന്റെ കോമ്പൗണ്ടിൽ കെട്ടിയിരുന്ന ജമ്നാപ്യാരി , മലബാറി ഇനങ്ങളിൽ പെട്ട ആടുകളെയാണ് ജൂലായ് 30 , 31 ദിവസങ്ങളിൽ രാവിലെ ബൈക്കിൽ എത്തി പിടിച്ചുകൊണ്ടുപോയത്. തുടർന്നു ആടുകളെ മോഷണമുതലുകളാണെന്നുള്ള വിവരം മറച്ചു വച്ച് വിൽപ്പന നടത്തുകയായിരുന്നു . പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികൾ അറസ്റ്റിലാവുകയായിരുന്നു.

2012 വർഷത്തിൽ വർക്കല വച്ച് ലിജി എന്ന പെൺകുട്ടിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ വർക്കല പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഈ കേസിലെ ഒന്നാം പ്രതി ബിജു . വർക്കല ഡി.വൈ.എസ്സ്.പി . ബാബുക്കുട്ടന്റെ നേതൃത്വത്തിൽ അയിരൂർ പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജേഷ്.വി.കെ , എസ്.ഐ. സജീവ്.ആർ , എസ്. സി. പി. ഒ ജയ് മുരുകൻ , പോലീസുകാരായ സജീവ് , തുളസി , അജിൽ , ജീഷാദ് , ഹോം ഗാർഡ് അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!