ഇക്കഴിഞ്ഞ പ്ലസ് ടു, പരീക്ഷയിൽ മികച്ച വിജയം നേടിയ പ്രദേശത്തെ കുട്ടികളെ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു. വി.ആർ.എ. 15 എ. തോപ്പിൽ വീട്ടിൽ സമീറ, 59. അമ്പാടിയിൽ നന്ദന കൃഷ്ണൻ, 91എ. അനുഗ്രഹയിൽ അനുഗ്രഹ അജിത്, 90.പുളിക്കലഴികത്ത് വീട്ടിൽ ഹരിത 65 ബി. വിനായകയിൽ അഞ്ജു, 88 ജയശ്രീയിൽ ശ്രുതി ചന്ദ്രൻ, 105 കെ.വി. നിവാസിൽ നിമിഷ എന്നിവരെയാണ് സമ്മാനങ്ങൾ നൽകി അനുമോദിച്ചത്. അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി, ജന.സെക്രട്ടറി എൻ.ഹരികൃഷ്ണൻ, ട്രഷറർ ഷീജാരാജ്, വൈസ്.പ്രസിഡന്റ് പ്രഫ.എം.എം.ഇല്യാസ്, ആർ. അനിൽ കുമാർ, ബി.പി. ശെൽവകുമാർ, മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.