Search
Close this search box.

കല്ലമ്പലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ

ei8SMCD58248

 

കല്ലമ്പലം : കല്ലമ്പലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ. നാവായിക്കുളം നൈനാംകോണം സലീന മൻസിലിൽ ഷംനാദ്( 39)നെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു.

2020 മാർച്ച് മാസം 8 -ാം തീയതി കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട വീട്ടിൽ അതിക്രമിച്ച് കയറി നാവായിക്കുളം വെള്ളൂർക്കോണം ലക്ഷംവീട്ടിൽ ഷമീർ എന്നയാളെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച ശേഷം കുളത്തൂപ്പുഴ , പത്തനാപുരം , പട്ടാഴി , ഏഴംകുളം എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന ഷംനാദിനെ ഭാരതീപുരത്ത് നിന്നാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.

വർക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം ഐ.എസ്.എച്ച്.ഒ ഫറോസ്.ഐ , കല്ലമ്പലം പോലീസ് സബ് ഇൻസ്പെക്ടർ ഗംഗാപ്രസാദ്.വി , സബ് ഇൻസ്പെക്ടർ അനിൽകുമാർ , എ.എസ്.ഐ സുനിൽ , സി.പി.ഒ മാരായ വിനോദ് കുമാർ , പ്രശാന്ത് , എസ്.എ. പി പിസി മനുകൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!