Search
Close this search box.

32ഓളം മത്സ്യതൊഴിലാളികളുമായി പോയ വള്ളം കടലിൽ കുടുങ്ങി, രക്ഷകരായി കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും

eiFGV1C50646

 

അഞ്ചുതെങ്ങ് : പെരുമാതുറ മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളം കടലിൽ കുടുങ്ങി. ഇന്ന് രാവിലെ 9 :30 മണിയോടെയാണ് സംഭവം. മുതലപ്പൊഴിയിൽ നിന്ന് 32ഓളം മത്സ്യതൊഴിലാളികളുമായി പോയ മിഖായേൽ മാലാഖ എന്ന് പേരുള്ള വള്ളമാണ് കടലിൽ കുടുങ്ങിയത്. മത്സ്യബന്ധനത്തിനായി നിക്ഷേപിച്ച വല ശക്തമായ തിരമാലയിൽ ഒഴുക്കി വള്ളത്തിനടിയിൽ കുരുങ്ങുകയായിരുന്നു. തുടർന്ന് വള്ളം നീങ്ങാതായതോടെ വിവരം കോസ്റ്റൽ പോലീസിനെ അറിയിക്കുകയും കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും സംയുക്തമായി കുടുങ്ങിക്കിടന്ന വള്ളം കയർ കൊണ്ട് കെട്ടി വലിച്ച് രാവിലെ 11 മണിയോടെ കരയ്ക്കെത്തിച്ചു.

കോസ്റ്റൽ പോലീസ് സിഐ കണ്ണന്റെ നിർദേശപ്രകാരം സി.പി. ഓ സുനിൽ, കോസ്റ്റൽ വാർഡന്മാരായ സിറാജ്, ടെറിൻ, ബർണാർഡ്, മറൈൻ ഉദ്യോഗസ്ഥരായ വിനോദ്, മനോഹരൻ, പ്രതീപ് തുടങ്ങിയവർ നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!