ആറ്റിങ്ങൽ ദേശീയപാതയിൽ റോഡിന്റെ മധ്യത്തിൽ ഡിവൈഡറിൽ അലക്ഷ്യമായി സ്ഥാപിച്ചിരുന്ന ദേശീയ പതാക പോലീസ് അഴിച്ചുമാറ്റി.
ദേശീയപാതയിൽ ആറ്റിങ്ങൽ മൂന്ന് മുക്കിൽ റോഡിന്റെ മധ്യത്തിലുള്ള ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന ദേശീയ പതാകയാണ് പോലീസ് അഴിച്ചുമാറ്റിയത്. രാവിലെ മുതൽ പതാക അവിടെ ഉണ്ടായിരുന്നു എങ്കിലും ഉച്ചയോടെയാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന പഴയ പരസ്യ ബോർഡിന്റെ ഫ്രെയിമിൽ ആണ് ദേശീയപതാക ചരിച്ച് കെട്ടിയിരുന്നത്. പതാക കെട്ടിയ ആളെ കുറിച്ച് ആറ്റിങ്ങൽ പോലീസ് അന്വേഷണം ആരംഭിച്ചു.