Search
Close this search box.

ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപോയ്ക്ക് മുന്നിൽ സ്കൂട്ടർ ബസ്സിലിടിച്ച് രണ്ടുപേർക്ക് പരിക്ക്

eiSJPE964859

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപോയ്ക്ക് മുന്നിൽ സ്കൂട്ടർ കെഎസ്ആർടിസി ബസ്സിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം 5അര മണിയോടെയാണ് അപകടം. കിളിമാനൂർ ഭാഗത്ത് നിന്ന് വന്ന് ആറ്റിങ്ങൽ ഡിപോയിലേക്ക് വളഞ്ഞു കേറുന്നതിനിടെ ആറ്റിങ്ങലിലേക്ക് വന്ന സ്കൂട്ടർ ബസ്സിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബസിന്റെ മുൻ ഭാഗത്ത് സ്കൂട്ടർ ഇടിക്കുകയും യാത്രക്കാരായ യുവാവിനും യുവതിക്കും പരിക്കേൽക്കുകയും ചെയ്തു. സ്കൂട്ടറിൽ സഞ്ചരിച്ചവർ കോരാണി സ്വദേശികളാണ്. പരിക്കേറ്റവരെ ആംബുലൻസിൽ വലിയകുന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആറ്റിങ്ങൽ പോലീസ് സ്ഥലത്തുണ്ടായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!