തിരുവോണ ദിനത്തിൽ കുടുംബ സമേതം മുതലപ്പൊഴിയിൽ കടൽ കാണാനെത്തിയ കുടുംബാംഗത്തെ കടലിൽ കാണാതായി. നഗരൂർ, കൊടുവഴന്നൂർ, ഗണപതിയാംകോണത്ത് വിളയിൽ വീട്ടിൽ അനിരുദ്ധന്റെ മകൻ അനുരാജ് (25) നെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.8 പേർ ഉൾപ്പെടുന്ന കുടുംബാംഗങ്ങൾ ഒരുമിച്ചാണ് മുതലപ്പൊഴിയിൽ എത്തിയത്. കടലിൽ കുളിക്കുന്നതിനിടെ മൂന്ന് പേർ മൂങ്ങിത്താഴ്ന്നു. എന്നാൽ ലൈഫ് ഗാർഡുകൾ രണ്ടു പേരെ രക്ഷപ്പെടുത്തി. അനുരാജിനെ കണ്ടെത്താനായില്ല. അനുരാജിനായുള്ള തിരച്ചിൽ തുടരുകയാണ്.
അതേ സമയം അപകട സാധ്യത ഉണ്ടെന്ന് ലൈഫ് ഗാർഡുകൾ മുന്നറിയിപ്പ് നൽകിയിരുന്നെന്നാണ് പറയുന്നത്.