വെഞ്ഞാറമൂട് :ഓണത്തിന് സ്നേഹസമ്മാനവുമായി സിനിമാ താരം സന്തോഷ് പണ്ഡിറ്റ് വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോയിലെത്തി. ഡിപ്പോയിൽ എത്തുന്ന യാത്രക്കാർക്ക് ഇരിക്കാൻ കസേരകളും, വെള്ളം കുടിക്കുവാൻ വാട്ടർ പ്യൂരിഫയർ, ഡിപ്പോയിൽ എത്തുന്ന യാത്രക്കാർക്കായി ടിവി എന്നിവ എത്തിച്ചു നൽകി. കൂടാതെ സ്ഥിരം യാത്രക്കാർക്ക് സാരി , മുണ്ടു തുടങ്ങിയവ നൽകി. തുടർന്നു കെഎസ്ആർടിസി ജീവനക്കാരുടെ നേതൃത്വത്തിൽ സന്തോഷ് പണ്ഡിറ്റിനു മൊമെന്റോ നൽകി ആദരിച്ചു. വിമൽ , ഗോപ കുമാർ, മനോജ് , അതുൽ നന്ദു, അനിൽ കുമാർ, സുനിൽ, കെഎസ്ആർടിസി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.