ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്മരുതി മണ്ഡലം കമ്മിറ്റിയും ഐഎൻസി ഫൈറ്റേഴ്സ് വർക്കലയും സംയുക്തമായി എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു. അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ വർക്കല കഹാർ മുഖ്യാതിഥിയായിരുന്നു. മണ്ഡലം പ്രസിഡന്റ് പ്രശാന്ത് പനയറ അധ്യക്ഷത വഹിച്ചു. പിഎം. ബഷീർ, അഡ്വ. ഷാലി, എംഎം താഹ, എംഎൻ റോയ്, ഐഎൻസി ഫൈറ്റേഴ്സ് നേതാക്കളായ അരുൺ രാജഗോപാൽ, മുനീർ ഏറത്ത്, ഷാജിലാൽ പഞ്ചായത്തംഗങ്ങളായ ജയലക്ഷ്മി, പി. മണിലാൽ, ബൂത്ത് പ്രസിഡന്റ് അഖിൽ എ.എസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ രാരിഷ്. ജി സ്വാഗതവും പ്രദീപ് വലിയവിള നന്ദിയും പറഞ്ഞു.