മേലാറ്റിങ്ങൽ ഗവൺമെന്റ് എൽ.പി.എസിലെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം കവി രാധാകൃഷ്ണൻ കുന്നുംപുറം നിർവ്വഹിച്ചു. ഓൺലൈനായി നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് അനിതകുമാരി അധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് വീണ സ്വാഗതം പറഞ്ഞു. പ്രജിത, ധന്യ, ബബിത, മുംതാസ് എന്നിവർ സംസാരിച്ചു.വിദ്യാരംഗം കൺവീനർ ശ്രീകല നന്ദി പറഞ്ഞു.തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു