മഹാമലയാളം ആഗോള മലയാള സാഹിത്യവേദി രാധാകൃഷ്ണൻ കുന്നുംപുറത്തെ ആദരിച്ചു

eiB4AAQ75553

 

സംസ്ഥാന നാടകോത്സവത്തിൽ മികച്ച ഗാനരചനക്കുള്ള പുരസ്ക്കാരം നേടിയ രാധാകൃഷ്ണൻ കുന്നുംപുറത്തിന് മഹാ മലയാളം ആഗോളമലയാള സാഹിത്യവേദി സ്നേഹാദരം നൽകി. എഴുത്തുകാരൻ ഡോക്ടർ വെങ്ങാനൂർ ബാലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സർഗ്ഗാത്മക ജീവിതം സമൂഹത്തിന്റെ പൊതു സ്വത്താണെന്നും കലാകാരന്റെ സന്ദേശങ്ങൾ കാലാതീതമായവയാണെന്നും അദ്ദേഹം പറഞ്ഞു.

ആറ്റിങ്ങൽ എ.എസ്.ബിൽഡിംഗിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് സാജൻ .പി കവലയൂർ അധ്യക്ഷനായി. ബിജുകല്ലിംഗൽ,
അധ്യാപികയും സാംസ്ക്കാരിക പ്രവർത്തകയുമായ സുജ കമല, ചിത്രകാരൻ സുരേഷ് കൊളാഷ്, അക്ബർഷാ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!