ഉത്തരംകോട് സർക്കാർ ഹൈ സ്‌കൂളിന് 100 ശതമാനം വിജയം

eiN1RZ154442

മലയോര മേഖലയിൽ പ്രത്യേകിച്ചും ആദിവാസി കുട്ടികൾ പഠിക്കുന്ന ഇരുവേലി ഉത്തരംകോട് സർക്കാർ ഹൈ സ്‌കൂളിന് 100 ശതമാനം അഭിമാന മുഹൂർത്തം. ആകെ 43 കുട്ടികൾ ആണ് പരീക്ഷ എഴുതിയത് അതിൽ 13 പേർ കോട്ടൂർ ആദി വാസി ഊരുകളായ കമലകം, പൊടിയും, മണ്ണംകോണം, മാവിള, പങ്കാവ്, മുക്കോത്തി വയൽ, ചോന്നാംപാറ തുടങ്ങിയ ഉൾപ്രദേശത്തു നിന്നാണ്. ഇവരിൽ ചിലർ മൂന്നും അഞ്ചും എ യും, എ പ്ലസും വരെ നേടിയവർ ഉണ്ട്. ആദ്യമായി ആണ് ആദിവാസി മേഖലയിൽ നിന്നും പരീക്ഷ എഴുതിയ മുഴുവൻ പേരും നല്ല ശതമാനത്തിൽ വിജയിക്കുന്നത്. കൂടാതെ 43 പേരിൽ മുഴുവൻ എ പ്ലസും നേടി അദീന ബി എസ് സ്‌കൂളിന്റെ തിലകുറിയായി മാറി. സ്‌കൂളിലെ അദ്ധ്യാപകരുടെ ആത്മാർഥമായ പരിശ്രമമാണ് ഈ വിജയ നിമിഷത്തിന്റെ ആധാരം. സ്‌കൂൾ അധ്യയന സമയം കഴിഞ്ഞും കുട്ടികളെ പഠിപ്പിക്കാൻ കാണിച്ച അവരുടെ നിസ്വാർത്ഥ സേവനമാണ് ആദിവാസി കുട്ടികൾ ഉൾപ്പടെ 100 ശതമാനം വിജയ നേട്ടം കൈവരിച്ചത് എന്നു പ്രധാന അധ്യാപകൻ റെജി നാൾഡ്‌ ഡിക്സൻ രാജ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!