Search
Close this search box.

ജയിലിൽ പോകാൻ പോലീസ് ജീപ്പ് അടിച്ചു തകർത്തയാൾ അറസ്റ്റിൽ

eiWXHH025835

 

ആറ്റിങ്ങൽ :ജയിലിൽ പോകാൻ വേണ്ടി യുവാവ് സ്റ്റേഷനു മുന്നിൽ കിടന്ന പൊലീസ് ജീപ്പ് എറിഞ്ഞു തകർത്തു.സംഭവവുമായി ബന്ധപ്പെട്ട് അയിലം സ്വദേശി ബിജുവിനെ ( 41) പൊലീസ് പിടികൂടി റിമാൻഡ് ചെയ്‌തു.

ഞായറാഴ്ച വൈകിട്ട് 6.30ഓടെയാണ് സംഭവം.ജീപ്പിന്റെ മുൻവശത്തെയും പിറകുവശത്തെയും ഗ്ലാസുകൾ ഇയാൾ അടിച്ചുതകർക്കുകയായിരുന്നു. രണ്ടാം തവണയാണ് ബിജു സ്റ്റേഷനു മുന്നിൽ കിടക്കുന്ന ജീപ്പിന്റെ ചില്ലു തകർക്കുന്നത്. ആറ് മാസം മുൻപ് സമാനമായ രീതിയിൽ സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് ജീപ്പ് എറിഞ്ഞ് തകർത്ത ബിജുവിനെ പിടികൂടി ജയിലിൽ അടച്ചിരുന്നു.

ചോദ്യം ചെയ്യലിലാണ് ജയിലിൽ പോകാൻ വേണ്ടിയാണ് താൻ ജീപ്പ് തകർത്തതെന്ന് പറഞ്ഞത്. ജയിലിൽ നിന്നു പുറത്തിറങ്ങിയ ശേഷം ജോലിയും ഭക്ഷണവും കിട്ടിയിരുന്നില്ല. ജീവിതം ദുസ്സഹമായി. അതിനാലാണ് വീണ്ടും ജയിലിൽ പോകാൻ തീരുമാനിച്ചതത്രേ.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!