Search
Close this search box.

ഓട്ടോറിക്ഷകളിൽ കറങ്ങി നടന്ന് മദ്യവില്പന: രണ്ടുപേർ പിടിയിൽ

eiCKUKP71094

 

വാമനപുരം : കല്ലറ,കുറ്റിമൂട് ഭാഗങ്ങളിൽ ഓട്ടോറിക്ഷകളിൽ കറങ്ങി നടന്ന് മദ്യവില്പന നടത്തിവന്ന രണ്ട് പേർ എക്സൈസ് പിടിയിൽ. നീറമൺകര സ്വദേശി മനോജ്, താളിക്കുഴി സ്വദേശി ബൈജു എന്നിവരെയാണ് വാമനപുരം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. മനോജിന്റെ മണിക്കുട്ടൻ എന്ന ഓട്ടോയും ബിജു ഓടിച്ചുവന്ന അനാമിക എന്ന ഓട്ടോയും കസ്റ്റഡിയിലെടുത്തു.

കല്ലറ കുറ്റിമൂട് കേന്ദ്രീകരിച്ച് ഓട്ടോറിക്ഷകളിലും മറ്റു വാഹനങ്ങളിലും കറങ്ങിനടന്ന് മദ്യവിൽപ്പന നടന്നു വരുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണം നടത്തി ഇവരെ പിടികൂടിയത്. ഒന്നാം തീയതിയും രണ്ടാം തീയതിയും മദ്യഷാപ്പുകൾ അവധിയായതിനാൽ മദ്യം ശേഖരിച്ചുവച്ച് അമിത വിലയ്ക്ക് മദ്യവിൽപ്പന നടത്തിവരവേയാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഓട്ടോറിക്ഷകളിൽ രഹസ്യ അറ തീർത്താണ് മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്നത്. പ്രതികളിൽ നിന്നും അഞ്ച് കുപ്പി വീതം മദ്യവും മദ്യം വിറ്റ വകയിലുള്ള പണവും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!