വെഞ്ഞാറമൂട് : നെടുമങ്ങാട് താലൂക്ക് ടൂറിസം പ്രെമോഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മത്സ്യഫെഡുമായി സഹകരിച്ച് വെഞ്ഞാറമൂട് സംഘം കെട്ടിടത്തിൽ ആരംഭിച്ച ഫിഷ്മാർട്ട് ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡികെ മുരളി എംഎൽഎ അധ്യക്ഷത വഹിച്ചു. സഹകരണനീതി സ്റ്റോർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ജില്ലാ മാനേജർ കെ എസ് സുമംഗല കുമാരി ആദ്യ വില്പന നടത്തി. സൊസൈറ്റി പ്രസിഡൻ്റ് ഇ എ സലിം, ജില്ലാ പഞ്ചായത്തംഗം കെ
ഷീലാകുമാരി, ആർ ഉഷാകുമാരി, എൽ എസ്
മഞ്ചു, എസ് സുരേഷ്, എസ് സുരേഷ് കുമാർ,
ജെ ഗോപി തുടങ്ങിയവർ സംസാരിച്ചു…