കാട്ടാക്കട:എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കാട്ടാക്കട പഞ്ചായത്തിലെ കൊമ്പാടിക്കൽ -ത്ലാക്കര പാലത്തിന്റെ നിർമ്മാണോദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു.കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ റാണിചന്ദ്രിക,റ്റിന്റു,എം.ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.