സ്വച്ച് ഭാരത് മിഷൻ രണ്ടാംഘട്ടം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഒ ഡി എഫ് പ്ലസ് ആയി പ്രസിഡന്റ് പി വി രാജേഷ് പ്രഖ്യാപിച്ചു. പഞ്ചായത്ത് തലത്തിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനഫലമായി എല്ലാ വീടുകളിൽ നിന്നും കടകളിൽ നിന്നും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ക്ലീൻ കേരള മിഷൻ നൽകി. എല്ലാ വാർഡുകളിലും മിനി എംസിഎഫുകളും പഞ്ചായത്തിലെ എംസിഎഫും ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. നീരുറവ് പദ്ധതിയുടെ ഭാഗമായി വീടുകളിലും സ്കൂളുകളിലും അങ്കണവാടികളിലും കമ്പോസ്റ്റ് പിറ്റ്, സോക്പിറ്റ് എന്നിവ നിർമ്മിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആർ അശ്വതി അധ്യക്ഷയായ യോഗത്തിൽ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ എ മജീദ് സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബി ശ്രീകണ്ഠൻ, എൽ ശുഭ, മെമ്പർമാരായ നസീർ അബൂബക്കർ. പി അജി, ഷീല ടീച്ചർ, ആർ ബിന്ദു, റാണി സുനിൽ, പി കോമളവല്ലി, സെക്രട്ടറി റ്റി സന്തോഷ് കുമാർ,അസിസ്റ്റന്റ് സെക്രട്ടറി എം വിജയൻ എന്നിവർ സംസാരിച്ചു. വി ഇ ഒ രാജേഷ് നന്ദി പറഞ്ഞു