കിളിമാനൂർ : സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ജയപ്രകാശ് നാരായണന്റെ പേരിൽ ജയപ്രകാശ് നാരായണൻ സെന്റർ ഏർപ്പെടുത്തിയ മികച്ച പ്രാദേശിക ലേഖകനുള്ള ജെ.പി അവാർഡ് കേരളകൗമുദി കിളിമാനൂർ ലേഖകൻ അനീഷ് മനോഹറിന് ലഭിച്ചു. പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം. കടയ്ക്കാവൂരിൽ നടന്ന ചടങ്ങിൽ അനീഷ് മനോഹർ പുരസ്കാരം ഏറ്റുവാങ്ങി.