Search
Close this search box.

നെടുമുടിവേണു അരങ്ങിനെ സ്നേഹിച്ച നടൻ: ഇപ്റ്റ

ei6308V74095

 

വേറിട്ട അഭിനയശൈലി കൊണ്ട് മലയാള ചലച്ചിത്ര നാടകരംഗങ്ങളിൽ നിറഞ്ഞു നിന്ന നടനായിരുന്നു നെടുമുടി വേണു എന്ന് ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷൻ (ഇപ്റ്റ ) അനുശോചനസന്ദേശത്തിൽ പറഞ്ഞു.സിനിമനടനെന്ന തിരക്കിനിടയിലും നാടകത്തെയും കവിതയെയും അദ്ദേഹം ഗൗരവത്തോടെ സമീപിച്ചു.നടൻ എന്ന നിലയിൽ നാടകവേദികളിൽ കഴിയുംവിധം സഹകരിച്ചു.നാടക പ്രവർത്തകരെ പ്രോൽസാഹിപ്പിച്ചു.

അഭിനയം സർഗ്ഗാത്മക പ്രവർത്തനമാണെന്നും അത് സമൂഹത്തോടുള്ള സംവേദനമാണെന്നും വിശ്വസിച്ച നടനായിരുന്നു അദ്ദേഹം. എഴുത്തും സംസ്ക്കാരവും സാമൂഹിക മൂല്ല്യങ്ങളെവളർത്തുന്നു എന്ന് ഉറച്ചു വിശ്വസിച്ച ചലച്ചിത്രനടൻമാരിൽ ഒരാളുടെ നഷ്ടമാണ് നെടുമുടി വേണുവിന്റെ മരണമെന്ന് ഇപ്റ്റ ജില്ല
പ്രസിഡന്റ് ഇ.വേലായുധനും സെക്രട്ടറി രാധാകൃഷ്ണൻ കുന്നുംപുറവും അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!