Search
Close this search box.

പ്രതീക്ഷകളുടെ പുതിയ വെളിച്ചം കാലം തെളിയിക്കും: രാധാകൃഷ്ണൻ കുന്നുംപുറം

ei8A4RT68862

ഏത് ദുരന്തത്തെയും കാലം അതിജീവിക്കുകയും മുന്നോട്ടു പോവുകയും ചെയ്യുക എന്നതാണ് മനുഷ്യചരിത്രം നമ്മെ പഠിപ്പിക്കുന്നതെന്ന് കവി രാധാകൃഷ്ണൻ കുന്നുംപുറം അഭിപ്രായപ്പെട്ടു. കണ്ണൂർ “സ്നേഹക്കൂടാരം ” ഡ്രാമാ ആർട്ടിസ്റ്റ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച “എഴുത്തിന്റെ വഴികളിലൂടെ ” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തകാലങ്ങളിൽ പ്രതീക്ഷകൾ പങ്കുവയ്ക്കാനും ആകുലതകൾക്കപ്പുറം ജീവിതമുണ്ടെന്ന് ഓർമ്മപ്പെടുത്താനും മറ്റാരെക്കാളും കഴിവ് എഴുത്തുകാരനും കലാകാരനുമുണ്ട്. ലോകചരിത്രത്തെ കൊറോണക്കു മുൻപും ശേഷവും എന്ന് രണ്ടായി വിഭജിച്ച ഈ രോഗകാലം കഴിഞ്ഞ് പുതിയൊരു സാംസ്ക്കാരിക യാത്രക്ക് തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു. സൊസൈറ്റി പ്രസിഡന്റ് സിബി കരുണപുരത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടി രാജീവൻ കൂവേരി സ്വാഗതം പറഞ്ഞു.പ്രശസ്ത നാടകകൃത്ത് അഡ്വ.വെൺകുളം ജയകുമാർ, ബിനീഷ് നാമത്ത്, സുജാത നെയ്യാറ്റിൻകര, ജയരാജ് ചീമേനി, അമ്മിണി ചന്ദ്രാലയ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!