Search
Close this search box.

പ്രാരാബ്ധങ്ങളിൽ നിന്നും ലക്ഷ്യങ്ങളിലേക്ക് പറക്കാൻ പെൺകുട്ടിക്ക് സഹായവുമായി കടയ്ക്കാവൂർ കൂട്ടുകാർ”

eiE8PRH89682

കടയ്ക്കാവൂർ : പ്രവർത്തനങ്ങളിൽ സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിച്ചു കടയ്ക്കാവൂരിന്റെ യശ്ശസുയർത്തുന്ന “കടയ്ക്കാവൂർ കൂട്ടുകാർക്ക്‌” ഇക്കുറി പറയാനുള്ളത് പ്രാരാബ്ധങ്ങളിൽ നിന്നും ലക്ഷ്യങ്ങളിലേക്ക് പറക്കാൻ ഒരു പെൺകുട്ടിയെ പ്രാപ്‌തയാക്കുന്ന കഥയാണ്..

കടയ്ക്കാവൂർ തെക്കുംഭാഗം പരാഴ്ച്ച വീട്ടിൽ മഞ്ജുള എന്ന വിധവയുടെ മകൾ ശ്രീലക്ഷ്മിയുടെ പ്ലസ് ടു കഴിഞ്ഞുള്ള തുടർപഠനാവശ്യങ്ങൾക്ക്‌ ആവശ്യമായ സാമ്പത്തികം ചോദ്യചിഹ്നമായ വേളയിലാണ് ശ്രീലക്ഷ്മിക്ക് വേണ്ടി കടയാക്കാവൂർ കൂട്ടുകാർ മുന്നിട്ടിറങ്ങിയത്. കൂട്ടായ്മയിലെ സുമനസ്സുകൾ അവരാലവുന്നത് കൂട്ടി വച്ചു ധനസമാഹരണം നടത്തി ശ്രീലക്ഷ്മിയുടെ പഠനാവശ്യത്തിനായി സ്വരൂപിച്ച തുകയായ 111,500 രൂപ വർക്കല സബ്ഇൻസ്‌പെക്ടറും ഗ്രൂപ്പ്‌ അംഗവും ആയ കിഷോർകുമാർ ശ്രീലക്ഷ്മിയുടെ
കുടുംബത്തിനു കൈമാറി..

ചടങ്ങിൽ ഗ്രൂപ്പ്‌ അഡ്മിൻഉദയ്‌ ഭാസ്കർ,ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ് അംഗം മനു വൃന്ദാവനം,വാർഡ്‌ മെമ്പർ രേഖ സുരേഷ്, ഗ്രൂപ്പ്‌ അംഗങ്ങൾ ആയ ആഷിക്ബാബു,
സുകുട്ടൻ,ശശാങ്കൻ,ധനൂജ,റോബിൻ,ബിജു കാട്ടിൽ, വിനോദ്കുമാർ, ഷിജു, സുധി,പ്രീത, സുധിർരാജ്, വിനോദ് കുമാർ, കിഷോർ എസ്. എൽ എന്നിവർ പങ്കെടുത്തു

സഹജീവികളുടെ നിലനിൽപ്പും അതിജീവനവും ലക്ഷ്യമിട്ട് ഒട്ടനവധി പ്രവർത്തനങ്ങളുമായി കടയ്ക്കാവൂർ കൂട്ടുകാർ ഇനിയും സമൂഹത്തിന് മാതൃകയാം വണ്ണം മുഖ്യധാര പ്രവർത്തനങ്ങൾ തുടരുമെന്ന് ഗ്രൂപ്പ് അഡ്മിൻമാരായ ഉദയ് ഭാസ്കർ, ഗിരിലാൽ കടയ്ക്കാവൂർ എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!