വർക്കല : വർക്കലയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞു. വെട്ടൂർ അയന്തി പാലത്തിനു സമീപം ഇന്ന് രാവിലെ പത്തരയോടെയാണ് നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞത്.പോരേടം സ്വദേശികൾ സഞ്ചാരിച്ചിരുന്ന ഇയോൺ കാറാണ് അപകടത്തിൽ പെട്ടത്. 4 പേരാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കേറ്റില്ല.തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാർ മരത്തിൽ തട്ടി കാർ നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. വിവരം അറിഞ്ഞ് വർക്കല ഫയർഫോഴ്സ് സ്ഥലത്ത് എത്തി. എന്നാൽ കാറിനകത്ത് നിന്ന് യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ജെ.സി.ബി ഉപയോഗിച്ച് കാർ മുകളിലേക്ക് കെട്ടിവലിച്ച ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്.
