Search
Close this search box.

ജനവാസമേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയത് ഭീതി പരത്തി

eiERJKB92145

ആര്യനാട് : ആര്യനാട് ഗ്രാമ പഞ്ചായത്തിലെ തേവിയാരുകുന്നു, ആനക്കയത്തുംമൂല, മഞ്ചാടിനിന്നവിള എന്നീ ജനവാസ കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ കാട്ടുപോത്തിനെ കണ്ടു. അലഞ്ഞു തിരിയുന്ന കാട്ടുപോത്തിനെ കണ്ട് നായ്ക്കൾ ബഹളം വെച്ചു. ഭീതിയോടെ നാട്ടുകാർ പതുങ്ങി നിന്നു. വാഹനങ്ങളും മറ്റും നിർത്തിയിട്ടു. കാട്ടുപോത്ത് റോഡിലൂടെ നടന്നു നീങ്ങി.

രണ്ടാഴ്ച മുൻപും ആര്യനാട് പഞ്ചായത്തിലെ ഈഞ്ചപ്പുരി മൈലമൂട് പാറമുകളിൽ കാട്ടുപോത്തിനെ കണ്ടു. അടുത്തകാലത്തായി തുടർച്ചയായി ഈ പ്രദേശങ്ങളിൽ കാട്ടുപോത്തിനെ കാണുന്നതായി നാട്ടുകാർ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!