Search
Close this search box.

ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ 8 റോഡുകളുടെ നവീകരണത്തിന് 25.32 കോടി രൂപ അനുവദിച്ചതായി അടൂർ പ്രകാശ് എം.പി

ei8SYMV37057

ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിൽ ഉൾപ്പെട്ട എട്ട് റോഡുകളുടെ നവീകരണത്തിന് പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 25.32 കോടി രൂപ അനുവദിച്ചതായി അഡ്വ. അടൂർ പ്രകാശ് എം.പി അറിയിച്ചു. ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ വിവിധ അസംബിളി മണ്ഡലങ്ങളിൽ വരുന്ന 38.93  കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളുടെ നവീകരണത്തിനായി ആണ് 2532.03 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്.

ചിറയിൻകീഴ് ബ്ലോക്കിൽ ഉൾപ്പെട്ട 5.418 കിലോമീറ്റർ ദൈർഘ്യമുള്ള വാസുദേവപുരം പള്ളി ക്ഷേത്രം – പള്ളിയറ റോഡ് നവീകരണത്തിന് 371. 86 ലക്ഷം രൂപയും കിളിമാനൂർ ബ്ലോക്ക് ഉൾപ്പെട്ട 4.47 കിലോമീറ്റർ ദൈർഹ്യമുള്ള പൊരുന്തമൺ – പയറ്റിടാംകുഴി – ഗുരുനാഗർ റോഡിന് 256.18 ലക്ഷം രൂപയും കിളിമാനൂർ ബ്ലോക്കിലെ 5.65 കിലോമീറ്റർ ദൂരമുള്ള കടവിള – പുല്ലു തോട്ടം -പട്ടള – മുല്ലശ്ശേരി മുക്ക് റോഡിന്  329.24 ലക്ഷം രൂപയും ആണ് അനുവദിച്ചിട്ടുള്ളത്. പോത്തൻകോട് ബ്ലോക്കിൽ ഉൾപ്പെട്ട 3.235 കിലോമീറ്റർ ദൈർഘ്യമുള്ള തോപ്പുമുക്ക് – വിദ്യാ മൗണ്ട് സ്കൂൾ – സി.ആർ.പി.എഫ് റോഡിന് 188.89 ലക്ഷം രൂപയും വാമനപുരം ബ്ലോക്ക് ഉൾപ്പെട്ട 4.78 കിലോമീറ്റർ ദൈർഘ്യമുള്ള കോട്ടുകുന്നം -ആനച്ചാൽ- മമ്മൂട്ടി റോഡിന് 354.43 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.വെള്ളനാട് ബ്ലോക്ക് ഉൾപ്പെട്ട 7.04 കിലോമീറ്റർ ദൈർഘ്യമുള്ള കട്ടയ്ക്കോട് – പാറാംകുഴി – കാപ്പിക്കാട് ഇറയം കോഡ് – പനച്ചമൂട് റോഡിന് 519.06 ലക്ഷം രൂപയും നേമം ബ്ലോക്കിൽ ഉൾപ്പെട്ട 4.02 കിലോമീറ്റർ ദൂരമുള്ള പിറയിൽ കടവ് പാലം – പള്ളിമുക്ക് – പേയാട് – ചെറുപാറ അരുവിപ്പുറം റോഡിന് 248. 96 ലക്ഷം രൂപയും നേമം ബ്ലോക്കിൽ ഉൾപ്പെട്ട 4.321 കിലോമീറ്റർ ദൈർഘ്യമുള്ള അരിമല്ലൂർ – തെറ്റാലികുഴി – കുഴിവിള -ആനപ്പാട് റോഡിന് 263.41 ലക്ഷം രൂപയും അനുവദിച്ചതായി എം. പി അറിയിച്ചു.
റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനുള്ള ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കുമെന്നും ഉടൻ പണികൾ ആരംഭിക്കുവാൻ കഴിയിമെന്നും എം. പി അറിയിച്ചു.ഈ റോഡുകളുടെ നിർമ്മാണ പ്രവർത്തനത്തിൽ ടാറിങ്ങിനു പുറമെ ആവശ്യമായ സ്ഥലങ്ങളിൽ കോൺക്രീറ്റ് ജോലിയും ആവശ്യമുള്ളിടത്ത് ഓട നിർമ്മിക്കുന്നതിനും തുക വകയിരിത്തിയിട്ടുണ്ടെന്നും അതുവഴി ജനങ്ങൾക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തുവാൻ കഴിയും.
തെരെഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൊടുത്ത വാഗ്ദാനം ഇതിലൂടി നടപ്പിലാക്കുവാൻ കഴിഞ്ഞതായും എം. പി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!