കിളിമാനൂർ തമ്പുരാട്ടിപാറ പാറമുകളിലെ ശിവക്ഷേത്രത്തിലെ ഭണ്ഡാരപെട്ടി സാമുഹ്യ വിരുദ്ധർ തകർത്തു. പൂജ സാധനങ്ങൾ, സോളാർ പാനൽ, ബാറ്ററി,ഉച്ചഭാഷിണി എന്നിവ സൂക്ഷിച്ചിരുന്ന ഭണ്ഡാര പെട്ടിയാണ് രാതിയിൽ നശിപ്പിച്ചത്. 4 ഇരുമ്പ് പൈപ്പിൽ ആണ് ഭണ്ഡാരപ്പെട്ടി സ്ഥാപിച്ചിരുന്നത്. എല്ലാ തൂണുകളും മുറിച്ചു മാറ്റി പെട്ടി 250 അടിയോളം താഴ്ചയിലേക്ക് തള്ളിയിട്ടത്. ഏകദേശം 1.75 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ചാരുപാറ തമ്പുരാട്ടിപാറ പാർവതി ക്ഷേത്രത്തിന്റെ മൂല സ്ഥാനമാണ് പാറമുകളിലെ ശിവ ക്ഷേത്രം. രാത്രിയിൽ പാറമുകളിൽ നിന്നും വലിയ ശബ്ദം പരിസരവാസികൾ കേട്ടിരുന്നു.രാവിലെയാണ് ഭണ്ഡാര പെട്ടിയാണ് തകർക്കപ്പെട്ടതെന്ന് അറിയുന്നത്. തുടർന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ കിളിമാനൂർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയതായി കിളിമാനൂർ പോലീസ് അറിയിച്ചു.
