വർക്കല: 2009 ഡിസംബർ മാസം നെടുമങ്ങാട് പാറമുട്ടത്ത് വീട്ടിൽ സുലൈമാൻ എന്നയാളെ വർക്കല കാർത്തിക ബാറിന് പുറത്തുള്ള റോഡിൽ തടഞ്ഞ് നിർത്തി തലയ്ക്ക് കമ്പി കൊണ്ട് അടിച്ച് പരിക്കേല്പിച്ച് ഇയാളുടെ കൈയ്യിലുള്ള ഒരു ലക്ഷം രൂപ വിലയുള്ള നിക്കോൺ ഇനത്തിൽപ്പെട്ട ക്യാമറയും പതിനായിരം രൂപയും പിടിച്ചു പറിച്ച കേസിൽ പ്രതികൾ പോലിസ് പിടിയിൽ. ഒളിവിൽ കഴിഞ്ഞ പ്രതികളായ സാജിദ് (35), സുധീർ (31), എന്നിവരും മുള്ളറംക്കോട് കൃഷ്ണ തുളസി വീട്ടിൽ മിഥുൻ ദാസ് എന്നയാളെ സുനിൽശാന്തി എന്നയാളുമായി സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള വിരോധം നിമിത്തം മിഥുൻദാസിനെ വർക്കല കനറാ ബാങ്കിന്റെ സമീപത്ത് ഭാര്യയുടെ മുന്നിൽ വച്ച് വാൾ കൊണ്ട് വെട്ടിയും വടി കൊണ്ട് അടിച്ചും രണ്ടു കാലുകളും കൈകളും അടിച്ച് ഒടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് കൊല്ലം ജില്ലയിൽ ഉന്നിൻമൂട് ഭൂത കുളം സ്വദേശി വിഷ്ണു (26) എന്നയാളേയും ഇന്ന് ഇടവ ഭൂതകുളം എന്നി സ്ഥലങ്ങളിൽ നിന്നും അറസ്റ്റ് ചെയ്തു. വർക്കല ഇൻസ്പെക്ടർ ജി ഗോപകുമാർ, എസ് ഐ ശ്യാംജി, എസ്.സി.പി.ഒ മുരളിധരൻ, സി.പി.ഒ മാരായ സതീശൻ, ജയ്, മുരുകൻ, കിരൺ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവവത്തിനു ശേഷം കുറേ കാലം ഒളിവിൽ ആയിരുന്ന മൂന്നു പ്രതികളേയും കോടതി പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച് അറസ്റ്റ് വാറണ്ട് പുറപെടുവിച്ചിരുന്നു. അറസ്റ്റിലായ വിഷ്ണു 50000 രൂപ കൈപ്പറ്റിയാണ് മിഥുൻ ദാസിനെ കൊല്ലാനുള്ള കെട്ടേഷൻ ഏറ്റെടുത്തെന്ന് പോലിസിനോട് പറഞ്ഞിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.