വെഞ്ഞാറമൂട് മേലാറ്റുമൂഴിയിൽ വാഴത്തോട്ടം സാമൂഹികവിരുദ്ധർ വെട്ടിനശിപ്പിച്ചെന്ന് കർഷകന്റെ പരാതി. മേലാറ്റുമൂഴി മുളമന വീട്ടിൽ വിജയകുമാറിന്റെ അരയേക്കറോളം സ്ഥലത്തെ വാഴത്തോട്ടം നശിപ്പിച്ചെന്നാണ് പരാതി. വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി.