ആര്യനാട്: പതിനൊന്നുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയയാൾ അറസ്റ്റിൽ. അരുകിൽ പൊട്ടുകാവ് പുത്തൻ വീട്ടിൽ ഭുവനചന്ദ്രനാണ് (59) ആര്യനാട് പൊലീസിന്റെ പിടിയിലായത്. കുട്ടിയെ ഭീഷണിപ്പെടുത്തി ഇയാൾ നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവം നാട്ടുകാരറിഞ്ഞതോടെ ഒളിവിൽപ്പോയ ഇയാളെ ആര്യനാട് എസ്.എച്ച്.ഒ ജോസ്, സബ് ഇൻസ്പെക്ടർ ഷീന എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.