സ്കൂൾ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷക്കായി സംസ്കാര ഗ്രന്ഥശാല & കലാ കായിക സമിതിയുടെ നേതൃത്വത്തിൽ വാളക്കാട് എൽ പി എസ് സ്കൂളിലേയ്ക്കു മാസ്കുകളും സാനിറ്റൈസറും നൽകി. സ്കൂൾ വിദ്യാർത്ഥികൾക്കായി മധുര വിതരണവും നടത്തി. സംസ്കാര പ്രസിഡന്റ് നജീം, സെക്രട്ടറി ഷിയാസ്, ക്ലബ് എക്സിക്യൂട്ടീവ് സമീർ വാഴവിള, സാകിർ വാളക്കാട് എന്നിവർ ചേർന്ന് സ്കൂൾ ടീച്ചർമാരുടെ സാന്നിധ്യത്തിൽ ഹെഡ്മാസ്റ്റർ ഷാജഹാനു കൈമാറി