ചിറയിൻകീഴിൽ മധ്യവയസ്കനെ കഞ്ചാവുമായി പിടികൂടി

ei48W3C4374

ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വില്പനയിക്കായി എത്തിച്ച കഞ്ചാവുമായി മദ്ധ്യവയസ്കൻ പിടിയിൽ. കരവാരം വടവോട്ടു കാവ് കോണത്ത് പുത്തൻ വീട്ടിൽ മണികണ്ഠൻ (52) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 1.1 കിലോ കഞ്ചാവാണ് പിടികൂടിയത്. മധുരയിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിക്കുന്നത്. മധുര – പുനലൂർ പാസഞ്ചർ ട്രെയിനിൽ ചിറയിൻകീഴിലിറങ്ങി വലിയകട ഭാഗത്തേക്ക് പോകുമ്പോഴാണ് ഇയാൾ ചിറയിൻകീഴ് എക്സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. എക്സൈസ് ഇൻസ്പെക്ടർ എ.ആർ. രതീഷ്, പ്രീവന്റീവ് ഓഫീസ‌ർമാരായ ദീപക്, മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ മോഹൻ, ജയകുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ റ്റ്യൂമ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!