കടയ്ക്കാവൂർ :അമ്മയേയും സഹോദരനേയും മാതാവിന്റെ സഹോദരിയെയും വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ.കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോട് കൂടിയായിരുന്നു സംഭവം.മണ്ണാത്തിമ്മൂലയിൽ താമസിക്കുന്ന പ്രതിയുടെ കുഞ്ഞമ്മയായ സുശീലയെയും മാതാവിനെയും സഹോദരനേയും ആണ് വെട്ടി പരിക്കേൽപ്പിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തത്. കേസിലെ പ്രതിയായ വിജയനെ ( 41)പോലീസ് പിടികൂടി. പ്രതിയുടെ പേരിൽ നിലവിൽ നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്. ഇതിനു മുൻപ് പെറ്റീഷൻ അന്വേഷിച്ചു പോയ എസ് ഐയെയും പോലീസുകാരനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ്. മറ്റു നിരവധി അടിപിടിക്കേസിലും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു നടക്കുന്ന ആളാണെന്ന് പൊലീസ് പറയുന്നു .
പ്രതി അന്നേദിവസം മദ്യപിച്ച് മണ്ണാത്തി മൂലയിലുള്ള പ്രതിയുടെ ബന്ധുവിന്റെ വീട്ടിൽ എത്തുകയും അവിടെയുള്ള പ്രതിയുടെ സഹോദരനെയും അമ്മയെയും കുഞ്ഞമ്മയെയും മാരകമായി വെട്ടി പരിക്കേൽപ്പിച്ചിരുന്നു. കൂടുതൽ പരിക്കേറ്റത് പ്രതിയുടെ കുഞ്ഞമ്മയയായ സുശീലയ്ക്കാണ്. പ്രതി കൃത്യത്തിന് ഉപയോഗിച്ച വടിവാളും, പ്രതി ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
എസ്.എച്ച്.ഒ അജേഷ് വി, എസ് ഐ ദീപു എസ്, നസറുദ്ദീൻ കെ . എ ,മാഹിൻ. ബി , എ. എസ്. ഐ ശ്രീകുമാർ.ജ്യോതിഷ് വി. വി സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു