പുളിമാത്ത്: പൊതുവിതരണ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തി സപ്ലൈകോ സ്ഥാപനങ്ങൾ  കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ-  മന്ത്രി ജി ആർ അനിൽ. പുളിമാത്ത് പഞ്ചായത്തിൽ പൊയ്കക്കടയിൽ സപ്ലൈകോ  മാവേലി സ്റ്റോർ ആധുനിക സൗകര്യങ്ങളോടുകൂടിയ സൂപ്പർ മാവേലിയായി ഉയർത്തിയതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഒ എസ് അംബിക  എംഎൽഎ അധ്യക്ഷയായി.പുളിമാത്ത് പഞ്ചായത്ത്  പ്രസിഡന്റ്  ജി ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശ്രീജ ഉണ്ണിക്കൃഷ്ണൻ,  പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  എ അഹമ്മദ് കബീർ, ജില്ലാ പഞ്ചായത്ത് അംഗം ജി ജി ഗിരി കൃഷ്ണൻ,  വാർഡ്  മെമ്പർ  സുജി പ്രസാദ്, എ എം റാഫി, സപ്ലൈകോ മേഖലാ മാനേജർ പ്രകാശ്, സപ്ലൈകോ ഡിപ്പോ മാനേജർ എസ് ഗീത എന്നിവർ സംസാരിച്ചു.
								
															
								
								
															
				

