ആര്യനാട്: ശിലാഫലകം അടിച്ചു തകർത്ത ജില്ലാ പഞ്ചായത്തംഗത്തിനെതിരെ കേസ് . കോൺഗ്രസ് നേതാവ് വെള്ളനാട് ശശിയെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.പൊതുമുതൽ നശിപ്പിച്ചതിനാണ് കേസ് എടുത്തിട്ടുള്ളത്. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ശശിയെ ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. കഴിഞ്ഞ 11-ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്.രാജലക്ഷ്മി ഉദ്ഘാടനം ചെയ്ത കിടങ്ങുമ്മലിലെ ആരോഗ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ക്ഷണിച്ചില്ല, ശിലാഫലകത്തിൽ പേരുവെച്ചില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ശിലാഫലകം തകർത്തതെന്നാണ് പരാതി.