മംഗലപുരം: കണിയാപുരത്ത് വിദ്യാര്‍ഥിയെ ബൈക്ക് തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച ഗുണ്ടാ നേതാവിനെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതിനെ തുടർന്ന് സസ്പെൻഷനിലായ മംഗലപുരം എസ്ഐ വി. തുളസീധരൻ നായരുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് വിവാദമാകുന്നു. എസ് ഐ സിവിൽ ഡ്രസ്സിൽ തള്ളവിരലുയർത്തി നിൽക്കുന്ന ഫോട്ടോയ്ക്കൊപ്പം ‘പോടാ പുല്ലേ’ എന്നാണ് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. ശനിയാഴ്ച ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ സസ്പെൻഡ് ചെയ്ത എസ് ഐ രാത്രി 8:30 ഓടെയാണ് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇങ്ങനെയാക്കിയത്. എസ് ഐ യുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഡിഐജി നടപടിയെടുത്തത്.
വിദ്യാർത്ഥിയെ വാഹനം തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിൽ ഗുണ്ടാനേതാവിനെ സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതിനെ തുടർന്നാണ് മംഗലാപുരം എസ്.ഐ. വി. തുളസീധരൻ നായരെ തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ എസ്ഐയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി നേരത്തെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.