Search
Close this search box.

ആറ്റിങ്ങലിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി ഡിവൈഡർ തകർത്ത് എതിർദിശയിൽ വന്ന കാറിലേക്ക് ഇടിച്ചു കയറി

eiYCGZT66055

 

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി ഡിവൈഡർ തകർത്ത് എതിർദിശയിൽ വന്ന കാറിലേക്ക് ഇടിച്ചു കയറി. ഇന്ന് രാവിലെ 8 അര മണിയോടെ ദേശീയ പാതയിൽ ആറ്റിങ്ങൽ കെeഎസ്ആർറ്റിസി ബസ് ഡിപോയ്ക്ക് മുന്നിലാണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്ത് നിന്നും വന്ന കെഎസ്ആർറ്റിസി ബസ് ഡിപ്പോയിലേക്ക് വളഞ്ഞു കേറിയപ്പോൾ അതേ ദിശയിൽ ബസ്സിന്‌ പിന്നാലെ കൊല്ലം ഭാഗത്തേക്ക്‌ അമിത വേഗതയിൽ വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് ഡിവൈഡർ തകർത്ത് എതിർദിശയിൽ വന്ന വാഗൻആർ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എന്നാൽ ഡിവൈഡറിൽ ഇടിച്ചതിന് ശേഷം ആയത് കൊണ്ട് തന്നെ കാറിലേക്കുള്ള ഇടിയുടെ ആഘാതം കുറഞ്ഞു. അതിനാൽ വലിയ പരിക്ക് ഇല്ലാതെ കാർ യാത്രക്കാർ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!