വെഞ്ഞാറമൂട്ടിൽ അഗതികൾക്ക് ആശ്വാസവുമായി വേനൽ സാന്ത്വനം…

ei6UEAJ10572

 

 

വെഞ്ഞാറമൂട് : വെഞ്ഞാറമൂടിലും പരിസര പ്രദേശങ്ങളിലും ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനമായി വെഞ്ഞാറമൂട് പ്രവാസി സംഘടനയായ വേനൽ മാതൃകയാകുന്നു. വേനലിൽ എത്തുന്ന നിരവധി ചികിത്സ സഹായ അപേക്ഷകളിൽ നിന്ന് അർഹതപ്പെട്ട കരങ്ങളിലേക്ക് തന്നെയാണ് സഹായങ്ങൾ എത്തപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കുറ്റിമൂട്, മൂളയം, സമന്വയ നഗർ എന്നിവിടങ്ങളിലാണ് വേനൽ സഹായ ഹസ്തവുമായി എത്തിയത്. സിറാജ് നായർ, സജാദ്, മനൂപ്, താജുദീൻ, നജീം, ഫൈസൽ, ജലാൽ എന്നീ വേനലിൻ്റെ പ്രവർത്തകർ മൂളയം വാർഡ് മെമ്പർ ഗീതാകുമാരി, സമന്വയ നഗർ മെമ്പർ സുരേഷ് കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സഹായങ്ങൾ കൈമാറി. വേനൽ സാന്ത്വനം കമ്മറ്റി ചെയർമാൻ സന്തോഷ് വട്ടയം, കൺവീനർ റാഫി പേരുമല എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!