പാപനാശം തീരത്തെ തടാകത്തിൽ ഒഴുകുന്നത് മലിനജലം !!

eiLQG3D15728

വർക്കല : വേനലവധിക്കാലത്ത് പാപനാശം തീരത്തെത്തുന്ന സ‍ഞ്ചാരികളുടെ തിരക്കിനിടയിൽ കുട്ടികളടക്കം പലരും മുങ്ങി നിവരുന്നത് തീരത്തെ മലിനജല തടാകത്തിൽ. തീരത്ത് അൽപനേരം ചെലവഴിക്കാനെത്തുന്നവരുടെ മുന്നിലെ കൗതുകക്കാഴ്ചകളിലൊന്നായ തോട്ടിൽ നിന്നൊഴുകിച്ചേരുന്ന മലിനജലത്തിൽ “ആറാടു”ന്നതിനെതിരെ മുന്നറിയിപ്പു നൽകാൻ ആരുമില്ല. ക്ഷേത്രക്കുളം പരിസരത്തു നിന്നും ഉൽഭവിച്ചു തോടിലൂടെ ഒഴുകി തീരത്തെത്തുന്ന ജലം ഒരു കാലഘട്ടത്തിൽ പുണ്യതീർഥമായിരുന്നു. എന്നാൽ ഇന്നു നിറയുന്നതു മലിനജലം മാത്രം. തീരം വരെ കടന്നുവരുന്ന തോടിന്റെ 200 മീറ്റർ ഇരുവശവും നിറയെ റിസോർട്ട് ഉൾപ്പെടെയുള്ള വാണിജ്യസ്ഥാപനങ്ങളാണ്. മലിനജലം ഒഴുക്കാനുള്ള ഏകമാർഗമെന്ന നിലയിൽ പല സ്ഥാപനങ്ങളുടെയും പൈപ്പുകൾ തോടിലേക്കു നീളുന്നു. അകലങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾക്കു കൗതുകമാണ് തീരത്തെ തടാകം. പലരും തീർഥമായി മുഖവും കാലും കഴുകും. ‍നിരപ്പ് കുറവായതിനാൽ കുട്ടികൾ വെള്ളത്തിലിറങ്ങും. ലൈഫ് ഗാർഡുകൾ മലിനജലമാണെന്നു മുന്നറിയിപ്പു നൽകാറുണ്ടെങ്കിലും സന്ദർശകർ ഏറിയാൽ ഇവരുടെ ശ്രദ്ധ തിരമാലകളിലേക്കു മാറും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!