സോഷ്യൽ മീഡിയ വഴി സൗഹൃദത്തിലായ ശേഷം പെൺകുട്ടികളെ ലോഡ്ജിൽ എത്തിക്കും : കടയ്ക്കാവൂരിൽ പിടിയിലായത് നിരവധി കേസുകളിലെ പ്രതി

eiMJQXW77523

 

കടയ്ക്കാവൂർ : സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും പെൺകുട്ടികളുമായി സൗഹൃദത്തിലായ ശേഷം സ്വകാര്യ ലോഡ്ജുകളിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന പ്രതി പിടിയിൽ. കടയ്ക്കാവൂരിൽ 16 വയസ്സുള്ള പെൺകുട്ടിയെ മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട് സൗഹൃദത്തിൽ ആയതിനുശേഷം ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച പാരിപ്പള്ളി സ്വദേശി അഖിൽ (26)നെ ആണ് കടയ്ക്കാവൂർ പോലീസ് പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പല പെൺകുട്ടികളെയും ഇത്തരത്തിൽ സൗഹൃദത്തിൽ ആക്കി സ്വകാര്യ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ട് എന്നുള്ള വിവരം ലഭിച്ചത്. ഇതിനുമുൻപും പ്രതിയുടെ പേരിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫോണിലൂടെ പരിചയപ്പെട്ടത്തിനു ശേഷം പലസ്ഥലങ്ങളിലും പെൺകുട്ടികളെ വിളിച്ചുവരുത്തിയാണ് പ്രതി കൃത്യം നിർവഹിച്ചത്. പ്രതിയുടെ വലയിൽ കൂടുതൽ പെൺകുട്ടികൾ വീണിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. പ്രതിയെ പാരിപ്പള്ളിയിൽ നിന്നാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. പ്രതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്

കടയ്ക്കാവൂർ എസ്. എച്ച്. ഒ അജേഷ് കെ , എസ്. ഐ ദിപു എസ്. എസ്, മനോഹർ , എ. എസ്. ഐ ജയപ്രസാദ് , എസ്. സി. പി. ഒ ജ്യോതിഷ് കുമാർ , സിപിഒ ബാലു , സന്തോഷ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!