Search
Close this search box.

റോഡ് റീ ടാറിങ്ങുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടി നിവേദനം നൽകി

eiKQWVY47798

 

കണിയാപുരം: റോഡ് റീ ടാറിങ്ങുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കണിയാപുരം ഡിവിഷൻ മെംബർ ഉനൈസ അൻസാരിക്ക് നിവേദനം നൽകി. പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായ പരുത്തി ഏല, മധുവിൻ തോട് , പടിഞ്ഞാറ്റുമുക്ക് റോഡുകളുടെ റീ ടാറിങ് ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ടു. ചാന്നാങ്കര, കഠിനംകുളം മേഖലകളിലേക്ക് പോകുന്ന പ്രധാന റോഡുകളാണിവ. പടിഞ്ഞാറ്റുമുക്കിലെ കലിങ് ഇടിഞ്ഞതോടെ എല്ലാ വാഹനങ്ങളും പരുത്തി ഏല റോഡ് വഴിയാണ് പോകുന്നത്. ഗവ. യു.പി സ്കൂളിലേക്കുള്ള പ്രധാന വഴിയായ ഇതിലൂടെ വലിയ വാഹനങ്ങളും മറ്റും കടന്നു പോകുന്നത് സ്കൂൾ കുട്ടികളുടെ യാത്രക്ക് അപകട ഭീഷണിയാകുന്നുണ്ട്. ആയതിനാൽ എത്രയും പെട്ടെന്ന് പടിഞ്ഞാറ്റുമുക്ക് കലിങ് പുനർ നിർമിക്കാനും, പരുത്തി ഏല, മധുവിൻ തോട് റോഡുകളുടെ റീ ടാറിങ് നടത്താനും ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ചിറയിൻകീഴ് മണ്ഡലം പ്രസിഡൻ്റ് അനസ്,പാർട്ടി കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ്‌ തോപ്പിൽ ഷാജി ,റാഷിദ്‌,അംജദ്, സൽമാൻ,ഫൈസൽ എന്നിവർ പങ്കെടുത്തു. .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!