ആറ്റിങ്ങൽ തയ്യൽ തൊഴിലാളികളുടെ സിഐറ്റിയു യൂണിയൻ രൂപീകരിച്ചു. ഏര്യാ തല രൂപീകരണ യോഗം സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗായത്രിദേവി അദ്ധ്യക്ഷത വഹിച്ചു. സിഐറ്റിയു ഏര്യാ കമ്മറ്റിയംഗങ്ങളായ എം.മുരളി, എസ്.രാജശേഖരൻ, എ.അൻഫർ, അനിത, അമ്മിണിശങ്കർ, ജയ.ജെ. തുടങ്ങിയവർ സംസാരിച്ചു. എസ്.രാജശേഖരൻ (പ്രസിഡൻ്റ്) എൻ.വത്സല, അശോകൻ ,ജയ.ജെ(വൈസ് പ്രസിഡൻ്റ് മാർ) അമ്മിണിശങ്കർ (സെക്രട്ടറി) ഗിരിജ, ബിന്ദു (ജോയിൻ്റ് സെക്രട്ടറിമാർ) എന്നിവരുൾപ്പെട്ട 18 അംഗ ഏര്യാ കമ്മറ്റിയെ തെരഞ്ഞെടുത്തു.