ദി തിയറ്റർ ഗ്രൂപ്പ് നാടകവേദി വക്കം ഷക്കീർ ഉദ്ഘാടനം ചെയ്തു.

eiAQ3TH80366

 

ദി തീയറ്റർ ഗ്രൂപ്പ് നാടകവേദിയുടെ “ചിലനേരങ്ങളിൽ ചില മനുഷ്യർ ” എന്ന പ്രവർത്തനോദ്ഘാടനം നടന്നു. വക്കം ഷക്കീർ ഭദ്രദീപം തെളിയിച്ചു.ആറ്റിങ്ങൽ കോസ്മോ ഗാർഡൻസിലാണ് ചടങ്ങു നടന്നത്. നാടകരചനയും സംവിധാനവും നിർവ്വഹിക്കുന്നത് രാധാകൃഷ്ണൻ കുന്നുംപുറമാണ്. നാടക പ്രവർത്തകരായ അഭിലാഷ് വേറ്റിനാട്, ബിജു മുടപുരം, സേതു ശിവകൃഷ്ണപുറം, എന്നിവരാണ് കഥാപാത്രങ്ങളെ അവതരിക്കുന്നത്. ബിജു ചെമ്പകമംഗലം, വിപിൻ ഗോവിന്ദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. കൊറോണ രോഗകാലം തകർത്തെറിഞ്ഞ യുവാക്കളുടെ തിരിച്ചു വരവിന്റെ കഥയാണ് ഈ നാടകത്തിലെ വിഷയം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!