Search
Close this search box.

അനധികൃത മദ്യവില്പന : കല്ലറ സ്വദേശിയെ എക്സൈസ് പിടികൂടി

eiJ82HP57220

 

ക്രിസ്ത്മസ്, ന്യൂഇയർ പ്രമാണിച്ചുള്ള പ്രതേക പരിശോധനയിൽ വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും ചേർന്ന്   കല്ലറ മുതുവിള ജംഗ്ഷന് സമീപത്തുനിന്നും വിദേശമദ്യം വാങ്ങി ചില്ലറ വിൽപ്പന നടത്തിയതിന് കല്ലറ, മിതൃമല, മൂളയിക്കോണം വിഷ്ണുവിലാസത്തിൽ  കണിയാൻ എന്ന് വിളിക്കുന്ന സതീശനെ അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്നും 2.5 ലിറ്റർ മദ്യവും 1400 രൂപ തൊണ്ടി മാണിയും പിടിച്ചെടുത്തു. സതീശനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി ഇൻസ്‌പെക്ടർ അറിയിച്ചു. പരിശോധനയിൽ ഇൻസ്പെക്ടറെ കൂടാതെ  പ്രിവന്റീവ് ഓഫീസർ എൻ. ആർ. രാജേഷ് ,സിവിൽ എക്സൈസ് ഓഫീസർ സജിത്ത്, അരുൺകുമാർ, അനീഷ് എന്നിവർ    പങ്കെടുത്തു. മദ്യതിനും മയക്കുമരുന്നിനും എതിരെയുള്ള പരാതികൾ വാമനപുരം ഓഫീസിലെ 0472-28375059400069421 എന്നീ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!