വാമനപുരം : വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ പ്രിവൻ്റീവ് ഓഫീസർ ബിനു താജുദ്ദീനും സംഘവും ചേർന്ന് പൂപ്പുറം, പറയൻ കരിയ്ക്കകം ഭാഗത്ത് നടത്തിയ പരിശോധനയിൽ ചാരായം വാറ്റുന്നതിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന 300 ലിറ്റർ കോട കണ്ടെടുത്തു. ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് ചാരായം വാറ്റി വിൽപന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന കോടയാണ് പിടികൂടിയത്. പൂപ്പുറം, പറയൻകരിയ്ക്കകം തെക്കുംകര പുത്തൻവീട്ടിൽ വാമദേവൻ മകൻ വിനോദിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. പ്രിവന്റീവ് ഓഫീസർ പി.ഡി.പ്രസാദ് ,സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത്, അനീഷ്, സജികുമാർ, അൻസർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.