പോത്തൻകോട്ടെ കൊലപാതകത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. സംസ്ഥാനത്ത് ഭീതിജനകമായ സാഹചര്യമാണെന്നും യുവതലമുറയെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതിന് കാരണം തൊഴിലില്ലായ്മയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് പോത്തൻകോട്ട് നടന്ന കൊലപാതകത്തെക്കുറിച്ച് പരാമർശിച്ചത്. ഇതരസംസ്ഥാനക്കാർക്ക് ഇവിടെ ജോലിയുണ്ടെന്നും എന്നാൽ കേരളത്തിലുള്ളവർക്ക് ജോലിയില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം വാക്കാൽ പറഞ്ഞു

